മുഖം മറയ്ക്കുന്ന പര്‍ദ്ദയ്ക്ക് കോംഗോയില്‍ നിരോധനമേര്‍പ്പെടുത്താന്‍ നീക്കം

ഇസ്ലാമിക വസ്ത്രമായ മുഖം മറയ്ക്കുന്ന പര്‍ദ്ദ കോംഗോ റിപ്പബ്ലിക്കില്‍ നിരോധിക്കുമെന്ന് ഇസ്ലാമിക് കൗണ്‍സില്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാണ് ഇത്തരമൊരു നടപടിക്കു കാരണം. അയല്‍രാജ്യമായ കാമറൂണിന്റെ വടക്കന്‍ മേഖലകളില്‍ ബൊക്കോഹറാം ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണിത്.
ക്രിസ്ത്യന്‍ കലാപകാരികളുടെ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ അഭയാര്‍ത്ഥികളടക്കം നിരവധി അന്യദേശക്കാരാണ് ഇവിടേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ മുഖം മറയ്ക്കുന്ന പര്‍ദ്ദകള്‍ മറയായുപയോഗിച്ച് മുസ്ലിം സമുദായത്തില്‍പ്പെടാത്ത വ്യക്തികള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൗണ്‍സില്‍ തലവന്‍ ജിബ്രില്‍ അബ്ദൊല്ലയ ബൊപാക്ക അറിയിച്ചു.
കൗണ്‍സിലിന് ഇമാമുകളുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലപ്രതികരണമാണ് ലഭിച്ചത്. മുഖം പൂര്‍ണമായും ആവരണം ചെയ്യുന്ന മുഖപടം ധരിക്കാന്‍ സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളിലൊഴിച്ച് വീടുകളിലും ആരാധനാലയങ്ങളിലും അനുമതിയുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























