നേപ്പാള്‍ അതിര്‍ത്തിയും കൈയേറി; ചൈനീസ് എംബസിക്ക് മുന്നില്‍ നേപ്പാൾ പൗരന്മാരുടെ പ്രതിഷേധം
നേപ്പാളിൽ ചൈനക്കെതിരെ പ്രതിഷേധം ശക്തം. നേപ്പാളിലെ ഹംല ജില്ലയിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് 11ഓളം െകട്ടിടങ്ങള്‍ അനധികൃതമായി നിര്‍മിച്ചതിനെതിരെയാണ് പ്രതിഷേധം.
കാഠ്മണ്ഡുവിലെ ൈചനീസ് എംബസിക്ക് മുമ്ബില്‍ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചൈന പുറത്തുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. കൈലാസ കൊടുമുടിയോട് ചേര്‍ന്നാണ് നിര്‍മാണം.
ചൈന രഹസ്യമായി ഹംല ജില്ലയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതായും നേപ്പാളി ജനതയെ അവിടേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞ് പ്രകോപനം സൃഷിക്കുകയാെണന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച് നേപ്പാള്‍ ജനത പ്രതിഷേധിച്ചു. അതേസമയം നേപ്പാളിെന്റ അനുമതിയില്ലാതെ ഒമ്ബത് കെട്ടിടങ്ങളാണ് ചൈന നിര്‍മിച്ചതെന്ന് പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ രണ്ടുകിലോമീറ്ററോളം കൈയേറിയാണ് കെട്ടിടം നിർമിച്ചത്.
https://www.facebook.com/Malayalivartha