ചൈനയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പുതിയ പോസിറ്റീവ് കേസുകള്‍
ചൈനയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. ഈ വിധത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തുറമുഖമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും കോള്‍ഡ് സ്റ്റോറേജുകളില്‍ പണിയെടുക്കുന്നവരിലുമാണ്
ലക്ഷണമില്ലാതെ ആദ്യം വൈറസ്ബാധ ശ്രദ്ധയില്‍പ്പെട്ടത് ക്വിങ് ദാവോ സിറ്റിയിലെ തുറമുഖത്തെ രണ്ടു തൊഴിലാളികളിലാണ്. ഒരുമാസം മുമ്പായിരുന്നു ഇത്. കപ്പലുകളില്‍ തുറമുഖത്തെത്തിയ കണ്ടെയ്നറുകളിലും ശീതീകരിച്ച മാംസത്തിലും കടല്‍വിഭവങ്ങളിലും ഇറക്കുമതി ചെയ്ത വസ്തുക്കളിലും വൈറസ് സാന്നിധ്യം കണ്ടെത്തി. വൈറസ് പറ്റിപ്പിടിച്ചിരിക്കാവുന്ന സാധനങ്ങളുടെ ഇറക്കുമതി രോഗവ്യാപനത്തിനു വഴിവച്ചേക്കാമെന്ന് ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്കി.
അതേസമയം ഇത്തരത്തില്‍ വൈറസ് വ്യാപനം സാധ്യമല്ലെന്നാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിലപാട്. ക്വിങ് ദാവോ മേഖലയിലെ കൂടുതല്‍ തൊഴിലാളികളിലൂടെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha