ഇറാഖില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു
കാര്‍ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്ലാമിക് സ്റേറ്സ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ അല്‍ അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബ പ്രദേശത്തായിരുന്നു സംഭവം. വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഭീകരര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. കാറില്‍ ഉഗ്രസ്ഫോടക ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍ തയ്യാറാക്കിയ കാര്‍ബോംബ് പ്രദേശത്ത് എത്തിയ്ക്കുന്നതിനിടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഭീകരരാണെന്ന് വ്യക്തമായത്. ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട ചില രേഖകളും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha