മൂന്നു വര്‍ഷത്തെ വേര്‍പാടിനും മായ്ക്കാനാവാത്ത സ്നേഹവുമായി വളര്‍ത്തുനായയും ഉടമസ്ഥയും

\'ഹോംവേഡ് ബൗണ്ട്\' എന്നൊരു ഹോളിവുഡ് സിനിമ കണ്ടവരാരും അതിലെ നായകളേയും പൂച്ചക്കുട്ടിയേയും മറന്നു കാണില്ല. തങ്ങളെ സ്‌നേഹിച്ച യജമാനകുടുംബം അവരെ മറ്റൊരാളിന്റെ സംരക്ഷണയിലാക്കി യാത്രപോയപ്പോള്‍ കാടും മലയും നദിയും താണ്ടി അവരെ അനേ്വഷിച്ചു പുറകേ പോയി കണ്ടെത്തിയ കഥ കണ്ടവര്‍, സിനമയില്‍ ഇതൊക്കെ നടക്കും എന്നു പറഞ്ഞിട്ടുണ്ടാവും.
എന്നാല്‍ ഏകദേശം അതിനു സമാനമായ ഒരു സംഭവകഥയാണ് സൗത്ത് കാലിഫോര്‍ണിയയിലെ ആന്‍ഡ്രേ ആര്‍സേയ്ക്കു പറയാനുള്ളത്. ആര്‍സേയും ഭര്‍ത്താവും രണ്ടു പെണ്‍കുഞ്ഞുങ്ങളുമടങ്ങിയ കുടുംബം സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലത്താണ് അവരുടെ കുടുംബത്തിലേയ്ക്ക് റികോ എത്തിയത്. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ്കുട്ടിയാണ് റികോ. അവരുടെ കുടുംബത്തിലെ അഞ്ചാമത്തെ അംഗമെന്ന പോലെയാണ് അവന്‍ അവിടെ കഴിഞ്ഞിരുന്നത്.
ആര്‍സേയുടെ ജീവിതത്തിലെ സന്തോഷങ്ങളുടെ കാലം പെട്ടെന്ന് കഴിഞ്ഞു. ഭര്‍ത്താവുമൊത്ത് ഒരുമിച്ചു ജീവിക്കാനാവാത്ത വിധം ബന്ധം കാലുഷ്യം കൊണ്ട് നിറഞ്ഞപ്പോള്‍ അവര്‍ വിവാഹമോചിതരായി. റികേ - യെ ആര്‍സേയുടെ ഭര്‍ത്താവ് മറ്റൊരാള്‍ക്കു നല്‍കിയെന്നു മാത്രം അവള്‍ അറിഞ്ഞു.
തന്റെ പെണ്‍മക്കളുമൊത്ത് സന്തോഷത്തോടെ ആര്‍സേ ജീവിതത്തില്‍ മുന്നോട്ടുപോയി. വിവാഹമോചനം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞ അടുത്തിടെ ആര്‍സേക്ക് കാലിഫോര്‍ണിയയില്‍ നിന്നും 2500 മൈല്‍ അകലെയുള്ള വെര്‍ജീനിയയിലുള്ള അവളുടെ സൈനികനായ സുഹൃത്തിന്റെ ഫോണ്‍വിളി വന്നു.
അവരുടെ പഴയ നായ റികോ - വെര്‍ജീനിയയിലെ തെരുവില്‍ അലഞ്ഞു നടക്കുന്നതായി കണ്ടെന്നായിരുന്നു വിവരം. അത് റികോ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അവനെ അവിടെ നിന്നും കാലിഫോര്‍ണിയയിലേക്ക് വിമാനത്തിലയയ്ക്കാന്‍ ആര്‍സേ സുഹൃത്തിനോടാവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച ആര്‍സേ, എയര്‍പോര്‍ട്ടിലേയ്ക്ക് പോകാന്‍ ഒരുങ്ങാന്‍ മക്കളോടാവശ്യപ്പെട്ടപ്പോള്‍ എന്തിനാണെന്ന് അവര്‍ക്കു മനസ്സിലായില്ല. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വിമാനത്തിലെത്തിച്ച കൂട്ടിനുള്ളില്‍ കിടക്കുന്ന റികോ - യെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതവും സന്തോഷവും അടക്കാനായില്ല. ആര്‍സേ - യേയും കുട്ടികളേയും കണ്ടപ്പോഴേക്കും കൂടിന്റെ കമ്പിയിലും ചുമരിലും മാന്താനും കൂടുപൊളിച്ചു ചാടാനും ശ്രമിക്കുകയായിരുന്നു റികോ.
ഏതായാലും കൂടു തുറന്നു കിട്ടിയ ഉടനെ തന്നെ ആര്‍സേയുടെ ദേഹത്തേയ്ക്കവന്‍ ചാടിക്കയറി. അവനെ തിരികെ കിട്ടിയ സന്തോഷത്തില്‍ ആര്‍സേ അവനെ കെട്ടിപ്പിടിച്ച് ഓമനിച്ചു. മൂന്നുവര്‍ഷം പരസ്പരം കാണാതിരുന്നിട്ടും ആര്‍സേ കൊടുത്ത സ്‌നേഹം ആ ജര്‍മ്മന്‍ ഷെപ്പേഡിന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല.
നമ്മോട് മര്യാദകേട് കാണിക്കുന്നവരെ നിന്ദിക്കുവാന്‍ മൃഗം എന്നും നായ എന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുവാന്‍ നമ്മള്‍ ശ്രമിക്കുന്നത് എത്ര അര്‍ത്ഥശൂന്യമാണെന്ന് ഇത്തരം ജീവിത സന്ദര്‍ഭങ്ങളിലാണ് നാം തിരിച്ചറിയുന്നത് അല്ലേ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























