അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധ വിമാനംം ഇന്ധനം നിറക്കുന്നതിനിടെ തകര്‍ന്നു... ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍
അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധ വിമാനംം ഇന്ധനം നിറക്കുന്നതിനിടെ തകര്‍ന്നു. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിക്ക് മുകളില്‍ വെച്ച് ബുധനാഴ്ച പ്രാദേശികസമയം നാലോടെയാണ് അപകടം നടന്നത്.
സിംഗിള്‍ സീറ്റ് കോന്പാറ്റ് വിമാനമാണ് ഫൈറ്റര്‍ ജെറ്റ് എഫ്-35ബി. അപകടത്തില്‍പ്പെട്ട വിമാനത്തിലെ പൈലറ്റിനെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെസി-130ജെ ടാങ്കര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെന്നും എട്ടോളം ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും മറൈന്‍ എയര്‍ക്രാഫ്റ്റ് വിംഗ് അധികൃതര്‍ അറിയിച്ചു. വിമാനം തകരാനുണ്ടായതിന്റെ കാരണം വ്യക്തമല്ല.
" fr
https://www.facebook.com/Malayalivartha