ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് സന്തോഷ വാർത്ത; വീസയില്ലാതെ സന്ദര്‍ശിക്കാൻ 16 രാജ്യങ്ങള്‍, 43 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം ലഭ്യമാകും, 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനും രാജ്യങ്ങൾ ഉണ്ട്. സഞ്ചാരപ്രിയർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇത്. കൊറോണ വ്യാപനം സഞ്ചാരത്തെ സാരമായി ബാധിച്ചുവെങ്കിലും ഇളവുകൾ പ്രാബല്യത്തിൽ എത്തുമ്പോൾ ഇതെല്ലാം സാധ്യമാകുമെന്നതിനാൽ തന്നെ ഒരറിയിപ്പ്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാൻ സാധിക്കുന്നത് 16 രാജ്യങ്ങളില്ലാണ്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്.
ബാര്‍ബേഡോസ്
നേപ്പാള്‍
ഭൂട്ടാന്
മൗറീഷ്യസ്
ഹെയ്റ്റി
ഹോങ്കോങ്
മാലിദ്വീപ്
സെനെഗല്‍
സെര്ബ്യ
ട്രിനിഡാഡ് ടൊബാഗോ
ഗ്രനേഡ
ഡൊമനിക്ക
സമോവ
സെയ്ന്റ് വിന്‍സന്റ് ഗ്രനഡീന്‍സ്
നിയുവെ
മോണ്ട്സെറാത്ത്
അതേസമയം വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിക്കുകയുണ്ടായി. ഇ- വീസ, വീസ ഓണ്‍ അറൈവല്‍ സംവിധാനങ്ങള്‍ വഴിയായി യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha