100 കോടി ഡോളറിന്റെ പുതിയ വാര്‍ത്താ സംരംഭവുമായി ഗൂഗിള്‍; ഗൂഗിള്‍ ന്യൂസ് ഷോകേസ്, പ്രതിഫലം നല്കി വാര്‍ത്തകള്‍ പുനരുപയോഗിക്കാം
വിവിധ രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളും പ്രസാധക കമ്പനികളുമായി, പ്രതിഫലം നല്കി വാര്‍ത്തകള്‍ പുനരുപയോഗിക്കുന്നതിനു ഗൂഗിള്‍ കരാറിലേര്‍പ്പെടും. അടുത്ത 3 വര്‍ഷത്തേക്ക് 100 കോടി ഡോളര്‍ (ഏകദേശം 7328 കോടി രൂപ) ചെലവഴിക്കുന്നതാണു പദ്ധതിയെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. ഈ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഗൂഗിളിനെതിരെ നിയമനടപടികള്‍ വരുന്നതിനിടയിലാണു പുതിയ നീക്കം.
പ്രസാധകര്‍ക്കു നേരിട്ട് വാര്‍ത്താ ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാനാകുന്നതാണ് ഗൂഗിള്‍ ന്യൂസ് ഷോകേസ് എന്ന പേരിലുള്ള പുതിയ വാര്‍ത്താ സംരംഭമെന്നും ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പദ്ധതിയാണിതെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
ജര്‍മനി, അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രിട്ടന്, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളിലായി 200 സ്ഥാപനങ്ങളുമായി കരാറായി. എങ്കിലും ജര്‍മനിയിലും ബ്രസീലിലുമാണ് ആദ്യമെത്തുക. ബല്‍ജിയം, ഇന്ത്യ, നെതര്‍ലന്‍ഡ്സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗൂഗിളിന്റെ നീക്കത്തെ വിമര്‍ശിച്ച് യൂറോപ്യന്‍ പബ്ലിഷേഴ്സ് കൗണ്‍സില്‍ (ഇപിസി) രംഗത്തെത്തി.
https://www.facebook.com/Malayalivartha