Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

കാത്തിരിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ അത്യുഗ്രൻ നിമിഷം; പ്രവാസികൾ പോലും ഒന്ന് അമ്പരക്കും! ഇനി ഇന്ത്യ മുതൽ ലണ്ടൻ വരെ ആ മണിയടി ശബ്ദം മുഴങ്ങും, 21000 കിലോമീറ്റർ ദൂരം, 5 ദിവസം നീളുന്ന യാത്രയില്‍ കടന്നുപോകുന്നത് 20 രാജ്യങ്ങളിലൂടെ

02 OCTOBER 2020 11:55 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഏവരും കാത്തിരുന്ന ആ നിമിഷം വന്നുചേർന്നു. ഇനി ഇന്ത്യ മുതൽ ലണ്ടൻ വരെ ആ മണിയടി ശബ്ദം മുഴങ്ങും. ആയതിനാൽ തന്നെ എല്ലാവരും ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്ക് ഒരു ബസ് യാത്ര എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ തയ്യാറായിക്കോളു. ഇതിലെ ആദ്യത്തെ ബസ് ഋഷികേശില്‍ നിന്നും അടുത്തവര്‍ഷം ജൂണില്‍ പുറപ്പെടുന്നതാണ്. ആദ്യയാത്രയില്‍ ഇരുപതുപേര്‍ക്കാണ് യാത്ര സജ്ജമാക്കിയിട്ടുള്ളത്.

അതേസമയം ഗുസ്‌തിയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ലഭാന്‍ശു ശര്‍മയാണ് ഈ സ്വപ്നയാത്ര ഒരുക്കുന്നത്. ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ ലഭാന്‍ശു ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഗെയിംസിലും ഇന്‍ഡോ നേപ്പാള്‍ ഇന്‍റര്‍നാഷണല്‍ റെസ്ലിംഗ് ടൂര്‍ണമെന്റിലും ഓരോ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ജേതാവാണ് ഇദ്ദേഹം‌.

ആകെ 21000 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ ബസ് റോഡിലൂടെ താണ്ടുന്നത്. 75 ദിവസം നീളുന്ന യാത്രയില്‍ 20 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലഭാന്‍ശുവിനൊപ്പം സഹോദരന്‍ വിശാലും ഈ ഉദ്യമത്തില്‍ പങ്കാളിയാവുന്നതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം ലോകസമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2019ല്‍ ഡെറാഡൂണില്‍ നിന്ന് ലണ്ടന്‍ വരെ ഇരുവരും റോഡിലൂടെ യാത്ര ചെയ്തിരുന്നു.

ബസ് പോകുന്ന റൂട്ട് ഇങ്ങനെയാണ്;

ആഴ്ച 1: ഋഷികേശ് മുതൽ ഇംഫാൽ വരെ
ആഴ്ച 2: മ്യാൻമറിലേക്ക് തുടര്‍യാത്ര
ആഴ്ച 3: മ്യാൻമർ-തായ്‌ലൻഡില്‍ നിന്നും ലാവോസ്
ആഴ്ച 4: ചൈനയിലെ ചെംഗ്ഡുവിലേക്ക് തുടര്‍യാത്ര
ആഴ്ച 5: ചൈനയിലെ ഡൻ‌ഹുവാങിലേക്ക്
ആഴ്ച 6: ചൈനയിലെ കാഷ്ഗറിലേക്ക്
ആഴ്ച 7: കിർഗിസ്ഥാനിലെ ബിഷ്കെക്കിലേക്കും ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലേക്കും
ആഴ്ച 8: കസാക്കിസ്ഥാനിലെ ബെയ്‌നു, റഷ്യയിലെ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്ക്
ആഴ്ച 9: പോളണ്ടിലെ ലാത്വിയ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക്
ആഴ്ച 10: സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ഫ്രാൻസിലെ പാരീസ്, യുകെയിലെ ലണ്ടൻ എന്നിവിടങ്ങളിലേക്ക്
ആഴ്ച 11: വെയിൽസ്, സ്കോട്ട്ലൻഡ്

ഈ യാത്രയ്ക്ക് ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ആഡംബര ബസ്സിലെ യാത്രക്ക് പുറമേ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടൽ താമസം, പ്രാദേശിക ടൂറുകൾ എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടും. മദ്യം, ജിഎസ്ടി, ഓരോ ഇടങ്ങളിലും സ്വന്തമായി പ്ലാന്‍ ചെയ്യുന്ന ടൂറുകള്‍ എന്നിവ ഈ പാക്കേജില്‍ നൽകിയിട്ടില്ല. യാത്രക്കാരുടെ കയ്യില്‍ ശൂന്യമായ 10 പേജുകളുള്ളതും യാത്രാ തീയതി മുതൽ 10 മാസത്തേക്ക് സാധുതയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (1 hour ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (1 hour ago)

– വിവാദം കൊഴുക്കുന്നു  (1 hour ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (2 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (3 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (3 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (4 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (4 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (4 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (5 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

Malayali Vartha Recommends