Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം; ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളി, സംഭവത്തിൽ കുഴഞ്ഞ് ബന്ധുക്കൾ

02 OCTOBER 2020 05:14 PM IST
മലയാളി വാര്‍ത്ത

നമ്മുടെ പ്രിയപ്പെട്ട ആർക്കെങ്കിലും ഒരു അപകടം സംഭവിച്ചു എന്ന് വിളി വരിക.. എന്നാൽ കുറച്ചുകഴിയുമ്പോൾ അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന് ആശ്വാസവാർത്ത വരിക... ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നു പോയിരിക്കുകയാണ് തൈക്കാട് വീട്ടിലെ നിത്യ വിശാഖ് വസതിയിലെ വ്യക്തികൾ.. പ്രവാസികളെ സംബന്ധിച്ച് ഏറെ അത്ഭുതകരവും ഒപ്പം ഞെട്ടിക്കുന്നതും ആയ ഒരു വാർത്തയാണ് ഇത്...

വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി തൈക്കാടുളള ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം. ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളിയെത്തി. താൻ സസുഖം വാഷിങ്ടനിൽ എത്തിയതായി ‘പരേത’ ഫോണിൽ ഭർത്താവ് ഡോ.കെ.എം.വിനായക്കിനെ അറിയിച്ചു. തൈക്കാട് നിത്യ വൈശാഖ് വസതിയിൽ അതോടെ സന്തോഷം തിരിച്ചെത്തി

നാലു പതിറ്റാണ്ടായി വാഷിങ്ടൻ ഡിസിയിൽ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടർ ദമ്പതികൾ. തിരുവനന്തപുരം– ഡൽഹി– വാഷിങ്ടൻ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡൽഹിയിൽ നിന്നു വിമാനത്തിൽ കയറിയ വിവരവും അവർ ഭർത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാർത്ത സ്ഥിരീകരിച്ചു.

തകർന്നു പോയ ഡോക്ടർ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാർത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏർപ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയർടേക്കർ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോൾ ‘താങ്കൾ എന്താണു പറയുന്നത്. ഞാൻ മാഡത്തിനെ എയർപോർട്ടിൽ നിന്നു വിളിക്കാൻ പോവുകയാണ്. ഇപ്പോൾ സംസാരിച്ചതേയുള്ളൂ’’വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താൻ എത്തിയ വിവരം അറിയിച്ചു.

എയർ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവർ ആവർത്തിച്ചു: മരിച്ചുവെന്നതു തീർച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’’. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്. ഡൽഹിയിൽ നിന്നു കയറുമ്പോൾ, ബിസിനസ് ക്ലാസിൽ വനിതാ ഡോക്ടർക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആ സീറ്റിൽ ഇരിക്കേണ്ടെന്നു കരുതി ഡോക്ടർ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടർക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (7 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (7 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (7 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (8 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (8 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (8 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (8 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (8 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (8 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (9 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (9 hours ago)

Malayali Vartha Recommends