കൊവിഡ് പരിശോനയ്ക്കായി സാമ്പിള്‍ ശേഖരിച്ചതിലെ പിഴവ് ; സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തി
അമേരിക്കയില്‍ കൊവിഡ് പരിശോനയ്ക്കായി സാമ്പിള്‍ ശേഖരിച്ചതിലുണ്ടായ പിഴവ് മൂലം ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്.
സാമ്പിള്‍ ശേഖരിക്കവേ തലോച്ചറിന് സംഭവിച്ച ക്ഷതമാണ് ഇതിന് കാരണമെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ശസത്രക്രിയ്ക്ക് വിധേയയാകാന്‍ എത്തിയ 40 വയസ്സുള്ള സ്ത്രീയ്ക്കാണ് അതിനു മുന്‍പായി കൊവിഡ് പരിശോധന നടത്തിയത്. ഇവര്‍ക്ക് തലയോട്ടിയുമായി ബന്ധപ്പെട്ട് അസുഖമുണ്ടായിരുന്നു. അണുബാധ മൂലം ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ലോകത്തുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ സംഭവം ഒരു മുന്നറിയിപ്പാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകനായ ജറെറ്റ് വാല്‍ഷ് പറയുന്നു.
https://www.facebook.com/Malayalivartha