തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണമെന്ന് മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം; ബ്ലൂവെയിലിന് സമാനമായ ആത്മഹത്യാ ഗെയിം, മക്കൾ ഏതുനിമിഷവും അപകടത്തിൽ പെടാം...ഇറ്റലിയിൽ നടന്ന സംഭവം ഏവരെയും ഞെട്ടിക്കുന്നു!

പ്രവാസികളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ മക്കൾ ഏതുനിമിഷവും അപകടത്തിൽ പെടാം.... അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ച പുറത്തുവരുന്നത്.... ബ്ലൂ വെയിൽ എന്ന ആളെക്കൊല്ലി ഗെയിമിനെ പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... ഇതേ പോലെ മറ്റൊരു ഗെയിമും കൂടി ഇപ്പോൾ കുട്ടികളെ അപകടത്തിലേക്ക് തള്ളിയിടാൻ പ്രചരിക്കുകയാണ്... ഇറ്റലിയിൽ നടന്ന സംഭവം ഏവരെയും ഞെട്ടിക്കുന്നു.... കെട്ടിടത്തിന് പത്താം നിലയിൽ നിന്ന് ചാടി പതിനൊന്നുകാരൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നിലുള്ളതും ഒരു ഗെയിം ആണ്...... ആളെ കൊല്ലുന്ന ഗെയിം....
ബ്ലൂവെയിലിന് സമാനമായ ആത്മഹത്യാ ഗെയിം കളിച്ച് ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ജീവനൊടുക്കി. ഇറ്റലിയിലെ നേപ്‌സലിലാണ് സംഭവം. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്നും ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്.
തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണമെന്ന് മാതാപിതാക്കള്‍ക്ക് അവസാന സന്ദേശം എഴുതി വെച്ച ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. അച്ഛനേയും അമ്മയേയും സ്‌നേഹിക്കുന്നു, സമയമില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈനില്‍ ഭീതികരമായ വെല്ലുവിളികളുമായെത്തുന്ന സാങ്കല്‍പ്പിക കഥാപാത്രമായ ജോന്നാഥന്‍ ഗലിന്‍ഡോയെയാണ് കുട്ടി ഉദ്ദേശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടികളെ കൊണ്ട് അപകടകരമായ പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്ന മനുഷ്യന്റേയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിന്‍ഡോ. കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന ഗെയിമാണിത്.
അര്‍ദ്ധ രാത്രി സമയത്ത് പ്രേത സിനിമകള്‍ കാണുക എന്ന ടാസ്‌കിലൂടെയാണ് ഗെയിം ആരംഭിക്കുന്നത്. പതിയെ പതിയെ കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് ഗെയിം മാറും. പിന്നീട് ഈ ഗെയിം ആത്മഹത്യയിലേക്ക് വരെ കുട്ടികളെ എത്തിക്കുന്നു.ഏതായാലും മക്കൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ സൂക്ഷിക്കുക.... വലിയ അപകടങ്ങളിലേക്ക് തള്ളിവിടുന്നത് തടയാൻ വേണ്ടിയാണ്
https://www.facebook.com/Malayalivartha






















