ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ യു.എന്നിന് ആശങ്ക
ഇന്ത്യയില്‍ പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍പെട്ടവര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാനുളള സാധ്യത കൂടുതലാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഹത്രാസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു.എന്‍. അഭിപ്രായപ്പെട്ടു.
രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങളില്‍ പ്രതികരണവുമായെത്തിയ ഐക്യരാഷ്ര്ട സംഘടന, ലിംഗാധിഷ്ഠിത അക്രമങ്ങളിലേക്ക് നയിക്കുന്ന സാമൂഹികരീതികളും പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും പെരുമാറ്റവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ടെന്നും എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ യു.എന്‍. വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha