ബന്ദികളാക്കപ്പെട്ട ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു, സുരക്ഷാ കാരണങ്ങളാല്‍ ലിബിയയിലേക്കുള്ള യാത്ര പൗരന്മാര്‍ ഉപേക്ഷിക്കണമെന്ന് 2015 സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

ലിബിയയിലെ ആഷ്വെരിഫില്‍ നിന്നും സെപ്തംബര്‍ 14-ന് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കപ്പെട്ട ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ടുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പുനീത് റോയ് കുണ്ഡല്‍ ആണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. മോചിപ്പിക്കപ്പെട്ടവര്‍ ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഇന്ത്യക്ക് ലിബിയയില്‍ സ്ഥാനപതി കാര്യാലയം ഇല്ലാത്തതിനാല്‍ ടുണീഷ്യയിലെ സ്ഥാനപതിയാണ് അവിടെയുള്ള ഇന്ത്യക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ വിവരം കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. അവരുടെ മോചനത്തിന് ടുണീഷ്യയിലെ സ്ഥാനപതി ലിബിയന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ലിബിയയിലേക്കുള്ള യാത്ര സുരക്ഷാകാരണങ്ങളാല്‍ പൗരന്മാര്‍ ഉപേക്ഷിക്കണമെന്ന് 2015 സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016 മേയില്‍ ലിബിയയിലേക്കുള്ള യാത്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനം ഇപ്പോഴും നിലവിലുണ്ട്.
https://www.facebook.com/Malayalivartha






















