ആറില്‍ അധികം ദിവസം അബുദാബിയില്‍ തങ്ങുന്നവര്‍ക്ക് പി.സി.ആര് പരിശോധന നിര്‍ബന്ധം
അബുദാബിയില്‍ എത്താന്‍ പി. സി. ആര് പരിശോധനാഫലം നിര്‍ബന്ധമാണ്. പി. സി. ആര് ഇല്ലെങ്കില്‍ ലേസര്‍ പരിശോധനാഫലം നല്‍കണം. എന്നാല്‍, ആറില്‍ അധികം ദിവസം താമസിക്കണമെങ്കില്‍ ആറാം ദിവസം പി.സി.ആര് പരിശോധന നടത്തേണ്ടതുണ്ട്.
രാജ്യത്ത് തിരിച്ചെത്തിയ ശേഷം ആറു ദിവസത്തിനുള്ളില്‍ പി.സി.ആര് പരിശോധന നടത്താത്തവര്‍ക്ക് 5000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും. ആളുകളുടെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്താണ് പിഴ അറിയിക്കുന്നത്.
ഈ നിബന്ധന ലംഘിക്കുന്നവര്‍ക്ക് ഏഴാം ദിവസം 5000 ദിര്‍ഹം പിഴ ലഭിക്കും. അതെ സമയം വീട്ടിലെത്തിയുള്ള സൗജന്യ പരിശോധന അബൂദബിയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.
https://www.facebook.com/Malayalivartha