ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി ...
ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടര്‍ന്നുവന്ന ലോക്ക്ഡൗണിനെയും തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നു നല്‍കിയത്.ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവില്‍ പോയ ഏകയാള്‍ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവില്‍ നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്. ബോക്സിംഗ് ഇന്‍സ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാര്‍ച്ചു മുതല്‍ പെറുവില്‍ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചു സന്ദര്‍ശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുന്‍പാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നു ദിവസം മാച്ചു പിച്ചുവില്‍ ചെലവഴിക്കാനാണ് ഇയാള്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രകള്‍ നിലയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇയാള്‍ മാസങ്ങളോളം കുടുങ്ങിയത്.
"
https://www.facebook.com/Malayalivartha