അവധി ആഘോഷിക്കാന്‍ പോയ 13 കാരിയില്‍ നിന്നും രോഗം പകര്‍ന്നത് 11 ബന്ധുക്കള്‍ക്ക്
യുഎസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോയ 13 കാരിയില്‍ നിന്നും രോഗം പകര്‍ന്നത് 11 പേര്‍ക്ക്. യുഎസിലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കാനായി പോകുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് അഞ്ചു വീടുകളിലെ ബന്ധുക്കള്‍ അവധി ആഘോഷിക്കാനായി ഒരു വീട്ടില്‍ ഒത്തുച്ചേര്‍ന്നു. 9 വയസുകാരന് മുതല്‍ 72 കാരന് വരെ ഈ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയ്ക്ക് മൂക്കിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പിടിതരാതെ കൊറോണ വ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പലരാജ്യങ്ങളും കൊറോണയുടെ രണ്ടാം വരവ് ഭീഷണിയിലാണ് ഇന്ന്. ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുഎസില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. കൊറോണ ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കില്‍ ക്വാറന്റെയ്നില്‍ കഴിയേണ്ട ആവശ്യകതയുടെ പ്രാധാന്യം വെളിവാക്കുന്ന സംഭവമാണിതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വക്താവ് സ്കോട്ട് പൗലെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha