ഇനി ട്യൂണ്‍ കേട്ടാല്‍ ഇത് ഏത് പാട്ടാണെന്ന് ആലോചിച്ചിരിക്കേണ്ട... ട്യൂണ്‍ മൂളിയാല്‍ ഗൂഗിള്‍ പറഞ്ഞുതരും
ഒരു പാട്ടിന്റെ ട്യൂണ്‍ കേട്ടാല്‍ അത് ഏത് പാട്ടാണെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിരിക്കാത്ത പാട്ടിനെ സ്നേഹിക്കുന്ന ആരും തന്നെ ഉണ്ടാവില്ല. ഇനി ആ വിഷമം മറക്കാം. നിങ്ങള്‍ക്ക് ഒരു പാട്ടിന്റെ ട്യൂണ്‍ അറിയാം, എന്നാല്‍ പാട്ട് ഏതെന്ന് അറിയില്ലങ്കില്‍ ഇനി അതിനു പരിഹാരം ഗൂഗിള്‍ തരും. ഗൂഗിള്‍ ആപ്പില്‍ പുതിയ ഫീച്ചറാണ് ഗൂഗിള്‍ ഇതിനായി തുറന്നിരിക്കുന്നത്.
നിങ്ങള്‍ ഗാനത്തിന്റെ ട്യൂണോ, രണ്ട് വരിയോ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഒന്ന് മൂളിയാല്‍ ഉടന്‍ തന്നെ പാട്ട് ഗൂഗിള്‍ കണ്ടുപിടിച്ചു തരുന്നതായിരിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും. ഗൂഗിള്‍ അസിസ്റ്റന്റില്‍ പോയി "search a song" എന്ന ഓപ്ഷന് എടുത്തും പാട്ടുകളെ ഇങ്ങനെ സെര്‍ച്ച് ചെയ്യാന്‍ സാധിക്കും.
എന്നാല്‍ ഈ സെര്‍ച്ചിന് ഗൂഗിള്‍ പറയുന്ന ആക്യൂറസി റൈറ്റ് 50 ശതമാനം മാത്രമാണ്. ചിലപ്പോള്‍ പ്രദേശിക ഭാഷയിലെ ഗാനങ്ങളില്‍ ഇതിലും കുറവ് കാര്യക്ഷമതയെ തുടക്കത്തില്‍ കിട്ടാന്‍ സാധ്യതയുള്ളൂ എന്നാണ് ടെക് സൈറ്റുകള്‍ അറിയിക്കുന്നത് . ആന്‍ഡ്രോയ്ഡില്‍ നിലവില്‍ 20 ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിക്കുന്നു.
https://www.facebook.com/Malayalivartha