മൂന്നു പിഞ്ചു മക്കളെ കൊന്നശേഷം പോലീസിനെ വിളിച്ചറിച്ച ശേഷം ആത്മഹത്യക്കൊരുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു... ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ ഇവരെ ഡൊണൗസ്റ്റഡിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്

മൂന്നു പിഞ്ചു മക്കളെ കൊന്നശേഷം പോലീസിനെ വിളിച്ചറിച്ച ശേഷം ആത്മഹത്യക്കൊരുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലാണ് സംഭവം. കുട്ടികളെ കൊന്നതിന് ശേഷം ഈ സ്ത്രീ തന്നെയാണ് കൊലപ്പെടുത്തിയ വിവരം പോലീസിനെ വിളിച്ച് അറിയിക്കുന്നത്.
31 കാരിയായ സ്ത്രീ പുലര്‍ച്ചെ 5.20 ന് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. മക്കളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ ഇവരെ ഡൊണൗസ്റ്റഡിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.ഒമ്പതും, മൂന്നും വയസ്സുളള കുട്ടികളെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.
പോലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൊലപാതകത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ത്രീയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യകതമാക്കയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















