കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു... 40,632,689 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 1,122,750 പേര്‍ക്കാണ് ജീവന് നഷ്ടമായത്
ആഗോള വ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം പിന്നിട്ടു. 40,632,689 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 1,122,750 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 30,346,584 പേര് രോഗമുക്തി നേടുകയും ചെയ്തു. 9,163,355 പേരാണ് നിലവില്‍ രോഗബാധയേത്തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇതില്‍ 72,778 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധയില്‍ ആദ്യ പത്തിലുള്ളത്.
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലും എട്ട് ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. 46 രാജ്യങ്ങളിലാണ് ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ളത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha