നൈജീരിയയില്‍ ആഭ്യന്തര കലാപം നിയന്ത്രണം വിട്ടു; 2,000 പേര് തടവ് ചാടി
നൈജീരിയിയില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആഭ്യന്തര കലാപം നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് രാജ്യത്തുടനീളം അക്രമങ്ങള്‍ അരങ്ങേറുകയാണ്.
പ്രക്ഷോഭകര്‍ ജയില്‍ ആക്രമിച്ചതിനിടെ രണ്ടായിരത്തിലേറെ തടവുപുള്ളികള്‍ രക്ഷപ്പെട്ടു. ഒട്ടേറെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. പൊലീസ് വെടിവയ്പില്‍ ഏതാനും പേര് കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
ലാഗോസിനു പിന്നാലെ ബെനിന്‍, അബൂജ തുടങ്ങിയ നഗരങ്ങളിലും പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്.
https://www.facebook.com/Malayalivartha