അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന പെന്‍സില്‍വേനിയ, ഫിലാഡല്‍ഫിയ എന്നീ സംസ്ഥാനങ്ങളിള്‍ നടന്ന ചില ചര്‍ച്ചകളിലും യോഗങ്ങളിലും ഒബാമ പങ്കെടുത്തു. രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായം രേഖപ്പെടുത്തലാണ് വോട്ടെടുപ്പെന്നും നിര്‍ബന്ധമായും അതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുവാക്കളെ ഉന്നം വച്ചായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള ഭരണത്തില്‍ താനേറെ അസ്വസ്ഥനായിരുന്നുവെന്നും പക്ഷേ പ്രതീക്ഷകള്‍ കൈവിടില്ലെന്നും ഒബാമ പറഞ്ഞു.
"
https://www.facebook.com/Malayalivartha