Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ഒരു വര്‍ഷത്തിലധികം പഴക്കമുള്ള ന്യുഡില്‍സ് കഴിച്ചു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു; സംഭവം വടക്കു കിഴക്കന്‍ ചൈനയില്‍; ന്യൂഡില്‍ സൂപ്പിലെ 'ബോണ്‍ഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിധ്യം മരണകാരണം

22 OCTOBER 2020 04:38 PM IST
മലയാളി വാര്‍ത്ത

ഒരു വര്‍ഷത്തിലധികം ഫ്രീസറില്‍ വെച്ച ന്യൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്‌ലോങ്ജാങ് പ്രവിശ്യയിലാണ് സംഭവമുണ്ടായത്. ന്യൂഡില്‍ സൂപ്പ് കഴിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അവസാനത്തെ മൂന്ന് പേരും മരണത്തിന് കീഴടങ്ങിയതായാണ് വിവിധ ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പുളിപ്പിച്ച ചോള മാവ് അടങ്ങിയ ന്യൂഡില്‍ സൂപ്പില്‍ 'ബോണ്‍ഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതാണ മരണത്തിന് ഇടയാക്കിയതന്നുമാണ് ആരോഗ്യ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. സുവാന്‍ടാഗ്‌സി എന്ന പ്രാദേശിക ന്യൂഡില്‍ വിഭവമാണ് ഈ കുടുംബം കഴിച്ചത്.

സംഭവത്തെ തുടര്‍ന്ന് പ്രാദേശിക ആരോഗ്യ ഏജന്‍സി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമമായ ചൈന ഡെയ്!ലി റിപ്പോര്‍ട്ട് ചെയ്തു. ബാക്ടീരിയം സ്യൂഡോമോണസ് കോക്കോവെനാനന്‍സ് എന്ന ബാക്ടീരയ ഉത്പാദിപ്പിക്കുന്ന ബോണ്‍ഗ്രെക്കിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം ന്യൂഡില്‍സില്‍ നിന്നും മരിച്ചവരുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വിഷപദാര്‍ഥമാണ് ബോണ്‍ഗ്രെക്കിക് ആസിഡ്.

അതേസമയം, ഈ ഭക്ഷ്യദുരന്തം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ പരിശോധന തുടരുകയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പുളിപ്പിച്ച അരിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളില്‍ നിന്ന് ഏറ്റവുമധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് ബോണ്‍ഗ്രെക്കിക് ആസിഡാണ്. ഉയര്‍ന്ന ചൂടില്‍ പോലും നശിക്കാത്ത ഈ രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷണം പാചകം ചെയ്താലും ഇല്ലാതാകില്ല. കൊടുംവിഷമായ ബോണ്‍ഗ്രെക്കിക് ആസിഡിനെതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളില്ലെന്നും വളരെ ഉയര്‍ന്ന മരണസാധ്യതയുണ്ടെന്നുമാണ് ഹെയ്‌ലോങ്ജാങ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫെയെ ഉദ്ധരിച്ച് യുകെ മാധ്യമമായ ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (14 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (24 minutes ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (58 minutes ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (1 hour ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (1 hour ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (1 hour ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (2 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (2 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (2 hours ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (3 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (3 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (4 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (4 hours ago)

Malayali Vartha Recommends