പാര്‍ക്കിന്‍സണ്‍സ് രോഗം മൂർദ്ധന്യാവസ്ഥയിലേക്ക്....അനാരാഗ്യം വര്‍ദ്ധിക്കുന്നു...റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ സ്ഥാനമൊഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ആദ്യം സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കുടുംബത്തിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് പുടിന്‍ പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്. റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പുടിന്‍ സ്ഥാനമൊഴിയുന്ന കാര്യം സജീവ ചര്‍ച്ചയായി കഴിഞ്ഞു.
പുടിന്‍റെ കാമുകി അലീന കബേവയും അദ്ദേഹത്തിന്‍റെ രണ്ടു പെണ്‍മക്കളും വിശ്രമജീവിതം നയിക്കാന്‍ ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും അനാരാഗ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികാരകൈമാറ്റത്തിന് പുടിന്‍ ഒരുക്കമാണെന്ന സന്ദേശം നല്‍കി കഴിഞ്ഞു. 2021 ജനുവരിയില്‍ പുടിന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha






















