കാര്‍ അപകടത്തില്‍പ്പെടുത്തിയതിന് ശേഷം വാഹനം വഴിയില്‍ ഉപേക്ഷിച്ചു... പിന്നാലെ രക്ഷപ്പെടാനായി പൂര്‍ണ നഗ്നനായി ഇറങ്ങിയോടി.... കയ്യോടെ പൊക്കി പോലീസ്....

പലചരക്ക് കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി മധ്യവയസ്കന്‍. അമേരിക്കയിലാണ് സംഭവം. പൊലീസ് ഇയാളെ പിടികൂടി. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളയാളെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചു. അമേരിക്കയിലാണ് സംഭവം.
നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ള ഇദ്ദേഹത്തിനെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചെന്നും ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. കാര്‍ അപകടത്തില്‍പ്പെടുത്തിയതിന് ശേഷം വാഹനം വഴിയില്‍ ഉപേക്ഷിച്ചു. പിന്നാലെ പൂര്‍ണ നഗ്നനായി ഓടി രക്ഷപ്പെടുകയായിരുന്നു.
വാഹനം കണ്ടെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു റിട്ടയര്‍മെന്റ് ഹോമിന്റെ ഇടനാഴിയില്‍ നഗ്നനായ ഒരു പുരുഷന്‍ ഓടുന്നതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു.
ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങള്‍ ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കൊളംബിയ ഫാള്‍സ് പോലീസ് മേധാവി ക്ലിന്റ് പീറ്റേഴ്‌സ് പറഞ്ഞു.
https://www.facebook.com/Malayalivartha

























