അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു; ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി; കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെയാകെ വിജയമാണെന്നും മോദി

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു . ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു . ബൈഡന്റെ വിജയത്തില്‍ പ്രധാനമന്ത്രി, ഇന്ത്യയുടെ അഭിനന്ദനമറിയിക്കുകയും ചെയ്തു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെയാകെ വിജയമാണെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിരോധമടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊവിഡ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയ്‌ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പരസ്പര സഹകരണം തുടരും. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വൈറസ് രോഗ പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരും സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha

























