ഇതാണ് ആ അടിപൊളി വിസ; കയ്യില്‍ ഒരു ജോലിയുണ്ടെങ്കില്‍ യാത്ര ചെയ്ത് പോയി താമസിക്കാനായി നിരവധി രാജ്യങ്ങള്‍, മലനിരകള്‍ക്കിടയിലും ബീച്ചിലുമെല്ലാം പോയിരുന്ന് സമാധാനമായി ജോലി ചെയ്യാം

മുമ്പ് ജോലി തേടി മറ്റു രാജ്യങ്ങളില്‍ പോകാൻ തുടങ്ങുന്ന ഓരോ നിമിഷവും പ്രാർത്ഥനയും നെട്ടോട്ടവും തന്നെയാണ്. എന്നാൽ ബന്ധുക്കളോ പരിചയക്കാരോ വഴി എവിടെയെങ്കിലും ജോലി ഒപ്പിച്ചാല്‍ പിന്നെ പറയണ്ട, വീസ വരുന്നത് നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടിവരും. ഒപ്പം യാത്രാമാര്‍ഗങ്ങള്‍ കുറവും യാത്ര ചെലവേറിയതുമായിരുന്നു. ഈ ചടങ്ങെല്ലാം കഴിഞ്ഞ് മറുനാട്ടില്‍ എത്തിപ്പെട്ടാലോ, എന്നിനി പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നോര്‍ത്ത് ആവലാതിയൊഴിഞ്ഞ ഒരു ദിനം പോലും ഉണ്ടാകില്ല. എന്നാൽ ഇന്ന് ഈയൊരവസ്ഥ എവിടെയുമില്ല എന്നുതന്നെ കാണുവാൻ സാധിക്കും. അടുത്തുള്ള ജില്ലയില്‍ പോയി വരുന്ന ലാഘവത്തോടെയാണ് പലരും വിദേശത്ത് യാത്ര ചെയ്യുന്നത്!
അതുമാത്രമല്ല കൊറോണ വ്യാപനം ,മൂലം നമ്മൾ പരിചയിപ്പിച്ച ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം എന്നത്. ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്‌താല്‍ ഉല്‍പ്പാദനക്ഷമത കൂടുമെന്ന് പഠനഫലങ്ങള്‍ ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു. പല കമ്പനികളും സ്ഥിരമായിത്തന്നെ ഇങ്ങനെ വിദൂരമായി ജോലി ചെയ്യുന്ന ആളുകളെ നിയമിക്കുകയുണ്ടായി. അങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവര്‍ക്ക് ഇപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി, മറ്റു രാജ്യങ്ങളില്‍ പോയിരുന്ന് ജോലി ചെയ്യാം.
കയ്യില്‍ ഒരു ജോലിയുണ്ടെങ്കില്‍ യാത്ര ചെയ്ത് പോയി താമസിക്കാനായി നിരവധി രാജ്യങ്ങള്‍ റിമോട്ട് വീസ നല്കിവരുകയാണ. പ്രത്യേക മേഖലകളില്‍ നൈപുണ്യമുള്ളവര്‍ക്ക് ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. ഒരു ലാപ്ടോപുമായി ഇവിടങ്ങളിലെ മലനിരകള്‍ക്കിടയിലും ബീച്ചിലുമെല്ലാം പോയിരുന്ന് സമാധാനമായി ജോലി ചെയ്യാം. യാത്രയും നടക്കും ഒപ്പം ജോലിക്ക് ശമ്പളവും കിട്ടും! ടൂറിസം വികസനവും ഒപ്പം നടക്കും എന്നതാണ് ഇത്തരം രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്ന് കിട്ടുന്ന പ്രധാന ലാഭം. ഇങ്ങനെ സഞ്ചാരികളുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുന്ന കിടുക്കന്‍ റിമോട്ട് വിസ ഓഫറുകള്‍ നല്‍കുന്ന ചില രാജ്യങ്ങള്‍ ഇവയാണ്....
https://www.facebook.com/Malayalivartha

























