യുഎസ്-സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന് ബുക്കര്‍ പുരസ്‌കാരം

യുഎസ്‌സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിനെ ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. തന്റെ ആദ്യ നോവലായ 'ഷഗ്ഗി ബെയ്ന്‍' ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
1980-ലെ ഗ്ലാസ്‌ഗോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന യുവാവിന്റെ കഥയാണിത്. ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ).
ബുക്കര്‍ പ്രൈസ് യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ്.
ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരി അവ്‌നി ദോഷിയുള്‍പ്പെടെ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























