യാത്രക്കാരന് ഹൃദയാഘാതം; ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി, യാത്രക്കാരന് എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയുണ്ടായി. ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. ഇതിനുപിന്നാലെ മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
റിയാദ്-ന്യൂഡല്‍ഹി ഗോ എയര്‍ വിമാനമാണ് ഇത്തരത്തിൽ അടിയന്തരമായി പാകിസ്താനില്‍ ഇറക്കിയത്. 179 യാത്രികരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ത്ഥന നല്‍കിയ ഉടന്‍ തന്നെ പാകിസ്താന്‍ അധികൃതര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് ഹൃദയാഘാതത്തെ തുർന്ന് മരിച്ചത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പാകിസ്താനില്‍ നിന്ന് ബിജ്നോറിലെത്തിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























