വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് താണ്ടിയത് 7 വന്‍കരകള്‍; ലോകറെക്കോര്‍ഡ് സ്വന്തമാക്കി ദുബായ് പെണ്‍കുട്ടി, വെറും മൂന്ന് ദിവസവും 14 മണിക്കൂറും 46 മിനുട്ടും 48 സെക്കന്റുമെടുത്താണ് ഖ്വാല തന്റെ യാത്ര അവസാനിപ്പിച്ചത്

വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് 7 വന്‍കരകള്‍ താണ്ടി ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദുബായിലെ ഒരു പെണ്‍കുട്ടി. ദുബായ് സ്വദേശിയായ ഡോ. ഖ്വാല റൊമാതിഹിയാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏഴ് വന്‍കരകള്‍ താണ്ടി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ത്രീ കൂടിയാണ് ഖ്വാല.
അതോടൊപ്പം തന്നെ മൂന്ന് ദിവസവും 14 മണിക്കൂറും 46 മിനുട്ടും 48 സെക്കന്റുമെടുത്താണ് ഖ്വാല തന്റെ യാത്ര അവസാനിപ്പിച്ചത്. 208 രാജ്യങ്ങള്‍ താണ്ടിയ യാത്രയിലെ ഏറ്റവും അവസാന സ്ഥലം സിഡ്നി ആയിരുന്നു. 2020 ഫെബ്രുവരി 13നാണ് ഖ്വാലയുടെ യാത്ര അവസാനിച്ചത് തന്നെ.
എന്നാൽ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഖ്വാല തന്റെ യാത്ര പൂര്‍ത്തിയാക്കിയത്. 'തുടര്‍ച്ചയായ വിമാനയാത്രകള്‍ ഖ്വാലയെ തളര്‍ത്തിയിരുന്നു. അടുപ്പിച്ചുള്ള വിമാനയാത്രയില്‍ ഏറെ ആവശ്യമായി വേണ്ടത് ക്ഷമ തന്നെയായിരുന്നു. പലപ്പോഴും യാത്ര അവസാനിപ്പിച്ചാലോ എന്ന് കരുതിയിരുന്നു. പക്ഷേ, ബന്ധുക്കളുടെയും സുഹൃത്തുകളുടെയും പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞത്.' എന്നും ഖ്വാല പറയുന്നു.
യാത്രയിലൂടെ ലോക റെക്കോര്‍ഡ് നേടിയതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഖ്വാല പറയുന്നു. ജൂലി ബെറി, കീസി സ്റ്റുവേര്‍ട്ട് എന്നിവരുടെ റെക്കോര്‍ഡാണ് ഖ്വാല നിലവിൽ മറികടന്നത്.
https://www.facebook.com/Malayalivartha