അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി... നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതര്‍
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം. നേരത്തെ ജോര്‍ജിയയില്‍ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഫലം ബൈഡന് അനുകൂലമായിരുന്നു
. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. അതുവരെയുള്ള ട്രംപിന്റെ ട്വീറ്റുകളെല്ലാം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha