ഔദ്യോഗികമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള നിയമപോരാട്ടം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. താങ്ക്‌സ്ഗിവിംഗ് ഡേയുടെ ഭാഗമായുള്ള സന്ദേശത്തിനു ശേഷം വൈറ്റ് ഹൗസിലായിരുന്നു ട്രംപിന്റെ പ്രതികരണം. കോവിഡ് വാക്‌സിന്‍ അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മുന്‍നിരപോരാളികള്‍ഡക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നതില്‍ ആദ്യം പരിഗണിക്കുകയെന്നും ട്രംപ് പറഞ്ഞു. ബൈഡന്‍ മിഷിഗന്‍ സംസ്ഥാനത്തു വിജയിച്ചതായി പ്രഖ്യാപിച്ചതോടെയാണ് ട്രംപിന്റെ മനംമാറിയത്. ബൈഡന് അധികാരം കൈമാറാന്‍ നീക്കങ്ങള്‍ തുടങ്ങിയ തായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























