Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ലഡാക്കിൽ ഇന്ത്യൻ മണ്ണിൽ കാല് വയ്ക്കാൻ ശ്രമിച്ചതോടെ ചൈനയ്ക്ക് പിഴച്ചു; മറ്റു രാജ്യങ്ങളും ചൈനയെ നേരിടാനുള്ള ഇന്ത്യൻ കരുത്തിൽ വിശ്വാസം പ്രകടിപ്പിച്ചതോടെ ചൈന മേഖലയിൽ ഒറ്റയ്ക്ക്, ഏഷ്യയിലെ വമ്പൻ ശക്തികൾ ഒന്നിക്കുമ്പോൾ...

27 NOVEMBER 2020 09:47 AM IST
മലയാളി വാര്‍ത്ത

കൈയ്യേറിയിട്ട് അമ്പത് അടി പിന്മാറുന്ന ചൈനയുടെ നയത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ലഡാക്കിൽ ഇന്ത്യൻ മണ്ണിൽ കാല് വയ്ക്കാൻ ശ്രമിച്ചതോടെയാണ് ചൈനയ്ക്ക് പിഴച്ചു തുടങ്ങിയത്. മാസങ്ങളോളം ചൈനയെ നേരിടാൻ ഉറച്ച് ഇന്ത്യ സൈനികരെ അണിനിരത്തിയത് ചൈനയ്ക്ക് തിരിച്ചടി യായി. മറ്റു രാജ്യങ്ങളും ചൈനയെ നേരിടാനുള്ള ഇന്ത്യൻ കരുത്തിൽ വിശ്വാസം പ്രകടിപ്പിച്ചതോടെ ചൈന മേഖലയിൽ കൂടുതലും ഒറ്റയ്ക്കായി.

അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും, ഇന്ത്യയും ഉൾപ്പെടുന്ന കൂട്ടായ്മയെ ഒന്നിപ്പിക്കുന്ന ഘടകം തന്നെ ചൈനയെ പ്രതിരോധിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. തെക്കൻ,കിഴക്കൻ ചൈന കടലിലെ കൈയ്യേറ്റങ്ങളും, ലഡാക്കിലെ അതിക്രമങ്ങളും ഇതിന് ശക്തി നൽകുന്നു. എല്ലാ വർഷവും സംഘടിപ്പിക്കുന്ന മലബാർ നാവിക അഭ്യാസങ്ങളിൽ ഈ പ്രാവശ്യം ഓസ്‌ട്രേലിയ പങ്കെടുത്തതും ക്വാഡിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു.

ഏഷ്യയിലെ വമ്പൻ ശക്തികൾ ഒന്നിക്കുമ്പോൾ ഏഷ്യൻ രാജ്യങ്ങളും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ ശക്തമായി നേരിടാനൊരുങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ ഒരു വശത്ത് പൂക്കുമ്പോഴും ചൈന തങ്ങളെ മൊത്തമായി വിഴുങ്ങുമോ എന്ന ഭയമാണ് ഈ ചെറു രാജ്യങ്ങൾക്ക് ഉള്ളത്. അടുത്തിടെയായി ഫിലിപ്പൈൻസ് ഇന്ത്യയുടെ മാരക ശേഷിയുള്ള ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്. വിയറ്റ്നാമും ഇതേ ആവശ്യവുമായി ഇന്ത്യയ്ക്ക് പിന്നാലെയുണ്ട്. കടക്കെണിയെന്ന പദ്ധതിയും ഏഷ്യയിലെ ചെറു രാജ്യങ്ങളെ സ്വന്തമാക്കുന്ന ചൈനീസ് പദ്ധതിയും ഇപ്പോൾ പുറത്തുവരികയാണ്.

ഇതെല്ലാം ചൈന വിരുദ്ധ സന്ദേശം ഏഷ്യയിൽ വ്യാപിക്കുവാൻ കാരണമായിരിക്കുകയാണ്.പുറം രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുന്നതും, തങ്ങൾക്കെതിരെ ശക്തരായ രാജ്യങ്ങൾ ഒന്നിക്കുന്നതിലും ചൈന ഭയപ്പെടുന്നു. ഇത്തരം ഭീഷണികളെ ചെറുക്കുവാനായി ചൈന കണ്ടെത്തിയ മാർഗം തങ്ങളുടെ സൈന്യത്തെ എത്രയും വേഗം ആധുനിക വത്കരിക്കുക എന്നതാണ്. 2027 ഓടെ ചൈനീസ് സൈന്യത്തെ ലോകത്തെ നമ്പർ വൺ ശക്തിയാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മേധാവിയുമായ സി ജിൻപിംഗ് രൂപം കൊടുത്തിരിക്കുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകളും മെച്ചപ്പെട്ട പരിശീലന സാഹചര്യങ്ങളും സൈനികർക്ക് നൽകുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സി ജിൻപിംഗ് ചെയർമാനായ കേന്ദ്ര മിലിട്ടറി കമ്മീഷന്റെ (സിഎംസി) യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇരുപത്തിയഞ്ച് ലക്ഷത്തോളം അംഗബലമുള്ള ചൈനീസ് ലിബറേഷൻ ആർമിയുടെ കമാന്റിംഗ് പവർ കേന്ദ്ര മിലിട്ടറി കമ്മീഷനിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.

ലോകോത്തര സേനയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചൈനീസ് വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.അമേരിക്കൻ സൈന്യത്തോട് മല്ലടിക്കുന്ന മെനഞ്ഞെടുക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്കായി സൈനിക ബഡ്ജറ്റ് കുത്തനെ ഉയർത്തുവാനും തീരുമാനമായിട്ടുണ്ട്. ഈ വർഷം ഉദ്ദേശം 179 ബില്യൺ യുഎസ് ഡോളറാണ് പ്രതിരോധ മേഖലയ്ക്കായി ചൈന മാറ്റിവച്ചിരിക്കുന്നത്. 732 ബില്യൺ ഡോളറെന്ന അമേരിക്കൻ പ്രതിരോധ ബഡ്ജറ്റിന്റെ അടുത്ത് പോലും ഇത് വരില്ലെങ്കിലും ലോകത്തെ രണ്ടാമത്തെ വലിയ തുക സ്വന്തം സൈന്യത്തെ പരിപാലിക്കുവാനായി ചെലവഴിക്കുന്ന രാജ്യം ചൈനയാണ് എന്നതും ശ്രദ്ധേയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (10 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (22 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (31 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends