വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡോ ?ഏറ്റവും കൂടുതല്‍ നേരം വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് റെക്കോര്‍ഡ്; സ്വന്തമാക്കിയത് യുവാവ്

വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡോ ?വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ ?എന്നാല്‍ ഒരു യുവാവ് ഈ പ്രവർത്തി ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നുള്ള കിരുബെല്‍ യില്‍മ ആണ് ഏറ്റവും കൂടുതല്‍ നേരം വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് റെക്കോര്‍ഡ് നേടിയത്.
2016-ലായിരുന്നു യില്‍മ ഈ നേട്ടം സ്വന്തമാക്കിയത് . ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (ജിഡബ്ല്യുആര്‍) അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് യില്‍മ റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ ഒരു ത്രോബാക്ക് വീഡിയോ ഇപ്പോള്‍ പങ്കുവെച്ചത്. ഇതോടെ ഈ സംഭവം ഓണ്‍ലൈനില്‍ വീണ്ടും ഒരു കോളിളക്കം സൃഷ്ടിച്ചു . 'കൂടുതല്‍ സമയം എടുത്ത് വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്തു. കിരുബെല്‍ യില്‍മ എടുത്തത് 56.36 സെക്കന്‍ഡ്, ' - എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഈ വീഡിയോ പങ്കുവെച്ചത്.ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 40,000ത്തിന് മേലെ ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും നേടി കഴിഞ്ഞു.
https://www.facebook.com/Malayalivartha

























