ഇറാന്റെ ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസദേ വെടിയേറ്റ് മരിച്ചു; ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭരണകൂടം

തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് ഇറാന്റെ ഉന്നത ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു.
മൊഹ്‌സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
അംഗരക്ഷകര്‍ ഗുരുതരമായി പരുക്കേറ്റ മൊഹ്‌സീനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ്.
ഇസ്രയേലിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























