Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ചൈനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മാഫിയസംഘം അറസ്റ്റില്‍, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തുന്നവരുടെ അവയവങ്ങള്‍ അര്‍ധരാത്രിയില്‍ വാനില്‍വച്ച് നീക്കംചെയ്യും!

28 NOVEMBER 2020 07:05 AM IST
മലയാളി വാര്‍ത്ത

ചൈനയില്‍ അന്‍ഹ്യു പ്രവിശ്യയിലെ ഹുവൈവാന്‍ കൗണ്ടി പീപ്പിള്‍സ് ആശുപത്രിയില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നവരുടെ ശരീരത്തിലെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത മാഫിയ സംഘത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. 2017-നും 2018-നും ഇടയില്‍ 11 പേരുടെ വൃക്കയും കരളും സമ്മതമില്ലാതെ നീക്കം ചെയ്തിനാണ് അറസ്റ്റ്.

ആശുപത്രിയില്‍വച്ചു 2018-ല്‍ മരിച്ച ഒരാളുടെ മകന് ഡോക്ടര്‍മാരുടെ നടപടികളില്‍ സംശയം തോന്നിയതിനു പിന്നാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനുശേഷം ജൂലൈയിലാണ് ആറ് പേരേ അറസ്റ്റ് ചെയ്തത്. എന്നാല്‍ പരാതിക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് ഇപ്പോള്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ മേധാവി യാങ് സുക്‌സുന്‍ പരുക്കേറ്റയാളുടെ ബന്ധുക്കളെ സമീപിച്ച് അവയവദാനത്തിന് സമ്മതിപ്പിക്കുകയും സമ്മതപത്രം ഒപ്പിടിവിക്കുകയുമായിരുന്നു പതിവ്. കാര്‍ അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഈ സമ്മതപത്രങ്ങള്‍ വ്യാജമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ആശുപത്രിയുടെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന, ആംബുലന്‍സെന്ന് തോന്നിപ്പിക്കുന്ന വാനിനുള്ളില്‍വച്ചായിരുന്നു അര്‍ധരാത്രിയില്‍ രോഗികളുടെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നത്. ഇവ, മാഫിയ സംഘത്തിന്റെ തന്നെ ഭാഗമായിരുന്ന വ്യക്തികള്‍ക്കും മറ്റ് ആശുപത്രികള്‍ക്കും വില്‍ക്കുകയായിരുന്നു പതിവ്.

ഹുവൈവാന്‍ ആശുപത്രിയില്‍വച്ചു 2018-ല്‍ മരിച്ച അമ്മയുടെ അവയവദാനത്തിന്റെ രേഖകള്‍ പുനപരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഷി ചിയാങ്ലിനാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. രേഖകളിലെ പല ഭാഗങ്ങളും ശൂന്യമായിരുന്നെന്ന് ഷി പറഞ്ഞു. അവയവങ്ങള്‍ ദാനം ചെയ്തവരുടെ പട്ടിക സൂക്ഷിക്കുന്ന രേഖകളില്‍ തന്റെ മാതാവിന്റെ പേരില്ലെന്നും ഷി കണ്ടെത്തി. ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ തനിക്ക് വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൂക്കിലേറ്റപ്പെട്ട കുറ്റവാളികളുടെ അവയവങ്ങളായിരുന്നു അവയവമാറ്റത്തിന് 2015-വരെ ചൈനയിലെ ആശുപത്രികളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കടുത്ത വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പ് ഇത് നിര്‍ത്തലാക്കി. അതിനുശേഷം രൂപീകരിച്ച നാഷനല്‍ ഓര്‍ഗന്‍ ബാങ്ക് വഴിയാണ് ഇപ്പോള്‍ അവയവദാനം ഔദ്യോഗികമായി നടക്കുന്നത്. എന്നാല്‍ അവയവ മാഫിയ സജീവമാണെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (8 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (8 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (8 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (8 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (9 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (9 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (9 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (9 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (9 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (9 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (9 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (9 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (9 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (10 hours ago)

Malayali Vartha Recommends