രണ്ടാം ഏകദിനത്തില്‍ പരമ്ബര സ്വന്തമാക്കി ഓസ്‌ട്രേലിയ

രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിനു വിജയം സ്വന്തമാക്കിയ ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയും നേടി. ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 390 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി വിരാട് കോലി 89 റണ്‍സെടുത്ത് ടോപ്പ് സ്‌കോററായി.ലോകേഷ് രാഹുല്‍ 76 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 58 റണ്‍സാണ് മായങ്ക്ധവാന്‍ സഖ്യം നേടിയത്. ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത് ധവാനെ (30) സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച ഹേസല്‍വുഡ് ആണ്. ഏറെ വൈകാതെ മായങ്കും (28) മടങ്ങി. മായങ്കിനെ കമ്മിന്‍സിന്റെ പന്തില്‍ അലക്‌സ് കാരി പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























