നൈജീരിയയില്‍ നാല്‍പതിലധികം പേരെ ഭീകരര്‍ കഴുത്ത് വെട്ടിക്കൊന്നു

നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത്, കര്‍ഷകരും മത്സ്യത്തൊഴിലാളികളുമടക്കം നാല്‍പതിലധികം പേരെ ഭീകരര്‍ കഴുത്ത് വെട്ടിക്കൊന്നു.
കൊശോബെ ഗ്രാമത്തിലാണ് സംഭവം. ബൊക്കോ ഹറാം അംഗങ്ങളാണു ഭീകരരെന്നാണ് സൂചന.
ഒരു ബൊക്കോ ഹറാം ഭീകരന്‍ അവരുടെ പ്രദേശത്തു ചെന്നു പ്രശ്‌നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ഷകര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് അനുമാനം.
https://www.facebook.com/Malayalivartha
























