പല തരത്തിലുള്ള ഇറച്ചിയും മുട്ടയും, സാലഡുമെല്ലാം നിറച്ചതാണ് താരത്തിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റ് മുന്നിൽ ; എന്ത് ചെയ്യണമെന്നറിയാതെ പ്രിയങ്കാ ചോപ്ര; കണ്ണ് തള്ളി ആരാധകർ

നടി പ്രിയങ്കാ ചോപ്ര പങ്ക് വച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. തന്റെ മുന്‍പില്‍ മേശയില്‍ നിരത്തിയിരിക്കുന്ന നിരവധി ഭക്ഷണ സാധനങ്ങള്‍ കണ്ട് കണ്ണു തള്ളിയിരിയ്ക്കുന്ന താരത്തെയാണ് പുതിയ ചിത്രത്തിൽ കാണുന്നത് .പല തരത്തിലുള്ള ഇറച്ചിയും മുട്ടയും, സാലഡുമെല്ലാം നിറച്ചതാണ് താരത്തിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റ്, എന്ത് ചെയ്യണം എന്നറിയില്ലെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ബോളിവുഡ് സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും വിവാഹശേഷം ഭര്‍ത്താവ് നിക്കുമൊത്തുള്ള ചിത്രങ്ങൾ താരം പങ്ക് വയ്ക്കുന്നുണ്ട്. നിക്ക് ജോനാസിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ആരാധകര്‍ക്കായി പ്രിയങ്ക സോഷ്യല്‍ മീഡിയ വഴി പങ്കുവക്കാറുണ്ട്. വന്‍ സ്വീകരണമാണ് താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ആരാധകര്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha
























