വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ തെന്നിവീണ് ബൈഡന്റെ കാല്പാദത്തില് പൊട്ടല്‍
നിയുക്ത പ്രസിഡന്റ് ജോ ബൈഡന് (78) വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ തെന്നി വീണു.
പരുക്ക് ഭേദമാകാന്‍ സഹായിക്കുന്ന 'വോക്കിങ് ബൂട്ട്' ഏതാനും ആഴ്ച ധരിക്കേണ്ടി വരുമെന്ന് പരിശോധനയില്‍ വലതു കാല്‍പാദത്തിലെ 2 അസ്ഥികള്‍ക്ക് നേരിയ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ അറിയിച്ചു.
വളര്‍ത്തുനായയായ 'മേജറു'മായി സമയം ചെലവിടുന്നതിനിടെ ശനിയാഴ്ചയായിരുന്നു കാലു തെന്നി അപകടം.
വലതു കാല്പാദത്തിന്റെ മധ്യഭാഗത്തുള്ള അസ്ഥികള്‍ പൊട്ടിയതായി ഇന്നലെ വിശദമായി സിടി സ്കാന്‍ ചെയ്തപ്പോള്‍ കണ്ടെത്തി.
ഡോക്ടറെ കണ്ട ശേഷം ബൈഡന് പുറത്തിറങ്ങുന്നതിന്റെ വിഡിയോ പങ്കുവച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, 'വേഗം സുഖം പ്രാപിക്കട്ടെ' എന്നാശംസിച്ചു.
https://www.facebook.com/Malayalivartha