ഇസ്രയേലില്‍ സര്‍ക്കാരിന് ഭീഷണി, 2 വര്‍ഷത്തിനിടെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പിലേക്ക്
ഇസ്രയേലില്‍ നെതന്യാഹു- ബെന്നി ഗാന്റ്സ് കൂട്ടുകക്ഷി സര്‍ക്കാരില്‍ ഭിന്നത രൂക്ഷമായി.
രാജ്യം 2 വര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു.
ബെന്നി ഗാന്റ്സിന്റെ കക്ഷിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രതിപക്ഷ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വീഴുമെന്ന ആശങ്ക ഉയര്‍ന്നു.
ബില്ലിനു പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചെങ്കിലും ഇനിയും 3 ഘട്ട വോട്ടെടുപ്പു കൂടി പൂര്‍ത്തിയായാലേ നിയമമാകുകയുള്ളു.
https://www.facebook.com/Malayalivartha