ഹംഗേറിയന്‍ എഴുത്തുകാരന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രസ്‌നാഹൊര്‍കെയ്ക്ക്. ലാസ്‌ലോയുടെ The Melancholy of Resistance, Satantango, Seiobo There Below എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. 60,000 പൗണ്ട് (93,000 ഡോളര്‍) ആണ് പുരസ്‌കാരത്തുക. ഹംഗേറിയന്‍ ഭാഷയില്‍ ലാസ്‌ലോ എഴുതിയ കൃതികള്‍ ജോര്‍ജ് സിര്‍ട്ടെസ്, ഒട്ടിലീ മ്യൂസെട്ട് എന്നിവരാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മികച്ച പരിഭാഷകര്‍ക്കുള്ള 15,000 പൗണ്ട് സമ്മാനത്തുക ഇരുവര്‍ക്കുമായി വീതിച്ചു നല്‍കും.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. ഒറിജിനല്‍ സൃഷ്ടി ഇംഗ്ലീഷിലേക്ക്
പരിഭാഷപ്പെടുത്തിയതോ ആയ കൃതികളെ ആണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരുടെ കൃതികളാണ് പരിഗണിക്കുന്നത്. സാഹിത്യത്തിനൊപ്പം കാല്പനികതയ്ക്കും പ്രധാന്യം നല്‍കുന്നതാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം.
കൊല്‍ക്കൊത്ത സ്വദേശി അമിത്‌വ് ഘോഷിന്റെ ബുക്ക് ഓഫ് പൊപ്പീസ് എന്ന പുസ്തകം ഇത്തവണ അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ എത്തിയിരുന്നുവെങ്കിലും അവസാനം തള്ളിപ്പോവുകയായിരുന്നു. 1954ല്‍ ജനിച്ച ലാസ്‌ലോ ഹംഗറിയിലെ ഏറ്റുവും പരമോന്നത പുരസ്‌കാരമായ കൊസ്സുത് അവാര്‍ഡിനും അര്‍ഹനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















