വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തി. സോണിയ എന്ന് പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ അറസ്റ്റു ചെയ്തതായി റാവല്‍പിണ്ടി കോറല്‍ പൊലീസ് അറിയിച്ചു. പ്രധാനപ്രതിയായ ഷെഹ്‌സാദ് എന്ന യുവാവിനെ പൊലീസ് തിരയുകയാണ്. സോണിയയും ഷെഹ്‌സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്‌സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്‌സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്.
https://www.facebook.com/Malayalivartha
























