മരം മുറിക്കാൻ വന്യജീവിസങ്കേതത്തിലെത്തിയ തൊഴിലാളികൾ അലറി വിളിച്ച് കൊണ്ടോടി; കണ്ടത് നടുക്കുന്ന കാഴ്ച്ച; ഒടുവിൽ സംഭവിച്ചത്

മരം മുറിക്കാൻ വന്യജീവിസങ്കേതത്തിലെത്തിയ തൊഴിലാളികൾ കണ്ടത് നടുക്കുന്ന കാഴ്ച്ച . മരം മുറിച്ചപ്പോള്‍ തടിയിൽ കണ്ടത് അന്യഗ്രഹജീവിക്ക് സമാനമായ രൂപം . തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്റിലുള്ള സ്മാർഡെൻ ഗ്രാമത്തിലായിരുന്നു സംഭവം . തൊഴിലാളികൾ നേരെ പോയത് മരംവെട്ടാൻ നിർദേശം നൽകിയ ഇയാൻ സ്യൂട്ടേഴ്‌സിന്റെയും റസ്സൽ ഡേവിസിന്റെയും അടുത്തേക്കാണ്ക്ക് പോയി . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവർക്ക് പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പേടിയൊന്നും തോന്നിയില്ല . കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രത്തെ കുറിച്ചാണ് ഇയാൻ ആദ്യം ഓർത്തത്.
ഉടൻ തന്നെ ഗൂഗിളിൽ തിരഞ്ഞ് കാര്യം കണ്ടെത്തിയപ്പോൾ ചുറ്റുമുള്ളവരുടെയും ഭയം മാറി . നോര്‍വീജിയന്‍ പെയിന്ററായ എഡ്വാര്‍ഡ് മഞ്ചിന്റെ ലോകപ്രശസ്‌തമായ 'ദി സ്‌ക്രീം' എന്ന പെയിന്റിങിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തിൽ തെളിഞ്ഞു വന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തിൽ കണ്ടത്.സ്‌മാര്‍ഡനിലുള്ള ദ ബിഗ് ക്യാറ്റ് സാങ്‌ച്വറിയിൽ രണ്ടു വര്‍ഷമായി മരം വെട്ടിന് നേതൃത്വം നല്‍കുന്നു. ഇവർ ഇതുവരെ ഇത്തരത്തിലുള്ള രൂപങ്ങള്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി. യേശുക്രിസ്‌തുവിന്റെ രൂപം പല വസ്‌തുക്കളിലും കണ്ടവരുണ്ട്.
https://www.facebook.com/Malayalivartha
























