കൊടും തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച് ഗര്‍ഭിണിയായ യുവതിയെ കഴിയാന്‍ നിർബന്ധിച്ചത് കാമുകൻ; കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാള്‍ ആളുകളില്‍ നിന്നും പണം കൈപറ്റി! 28കാരിയായ കാമുകിയെ തണുപ്പിച്ച് കൊന്നതിന് പിന്നാലെ പ്രമുഖ യൂട്യൂബര്‍ക്ക് 15 വര്‍ഷം കഠിനതടവ്

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ക്ക് 15 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി.
റഷ്യന്‍ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വല്യയുടെ കാമുകന്‍ സ്റ്റാനിസ്ലാവ് റഷെത്നികോവ് (30) നാണ് ശിക്ഷ ലഭിച്ചത്.
കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാള്‍ ആളുകളില്‍ നിന്നും 1000 ഡോളര്‍ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പൂജ്യം സെല്‍ഷ്യസ് തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച് കഴിയാന്‍ കാമുകിയെ യൂട്യൂബര്‍ നിര്‍ബന്ധിക്കുകയായിരുന്നു. തണുപ്പ് അസഹയനീയമായതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്.
കൊടും തണുപ്പില്‍ ബാല്‍കണിയില്‍ അടിവസ്ത്രം മാത്രം ധരിച്ച് യുവതിക്ക് കഴിയേണ്ടിവന്നു. ഷോയില്‍ വല്യ പൂര്‍ണമനസോടെയാണ് പങ്കെടുത്തതെന്നാണ് സ്റ്റാനിസ്ലാവിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, കാമുകന്‍ യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് വല്യയുടെ സുഹൃത്തുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























