ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍കണ്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വേളയില്‍ പൊട്ടിത്തെറിച്ചു

ചൊവ്വാ ദൗത്യങ്ങള്‍ മുന്നില്‍കണ്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന മാര്‍സ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വേളയില്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ടെക്‌സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണത്. വിക്ഷേപണ തറയില്‍ നിന്ന് എട്ട് മൈല്‍ ഉയരത്തില്‍ പറന്ന റോക്കറ്റ് ആസൂത്രണം ചെയ്തതുപോലെ തിരിച്ചിറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്.
എന്നാല്‍ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്‌പേസ് എക്‌സ് പ്രതികരിച്ചത്. ലാന്‍ഡിങ് വേഗത കൂടിയതാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിശദീകരണം.
"a
https://www.facebook.com/Malayalivartha



























