ദുബായിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുപുത്തൻ ഓഫർ; എമിറേറ്റ്സ് വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് അമ്പരപ്പിക്കും സമ്മാനം, പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസില്‍ സൗജന്യ താമസം

കൊറോണ വ്യാപനത്തിന് പിന്നാലെ മങ്ങലേറ്റ വിനോദസഞ്ചാര മേഖലയെ പുനഃരുജ്ജീവിപ്പിക്കാൻ ദുബായ് കളത്തിൽ ഇറങ്ങിയിരിക്കുകയാണ്. വിനോദ സഞ്ചാരികളെ ദുബായിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് രംഗത്ത്. എമിറേറ്റ്സ് വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയാണ് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്. ദുബൈ ടൂറിസവുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി രൂപീകരിക്കുന്നത്.
2020 ഡിസംബര്‍ ആറ് മുതല്‍ 2021 ഫെബ്രുവരി 28 വരെ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കാണ് ഈ സ്വപ്ന ഓഫര്‍ ലഭ്യമാകുന്നത്. എമിറേറ്റ്സിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസവും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസവും പഞ്ചനക്ഷത്ര താമസ സൗകര്യം സൗജന്യമായി ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























