ചന്ദ്രനിൽ നിന്നുള്ള രണ്ട് കിലോ പാറകളുമായി ചൈനീസ് കാപ്സ്യൂൾ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി; ചൈനീസ് ബഹിരാകാശ ഗവേഷകരും ലോകവും ചരിത്രനിമിഷത്തിനായി കാത്തിരിക്കുന്നു; 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ചന്ദ്രനിൽ നിന്ന് ഒരു പേടകം ഭൂമിയിലേക്ക് തിരികെ വരുന്നത്

അങ്ങനെ ആ ലക്ഷ്യം ഫലപ്രാപ്തി യിലേക്ക്. ചന്ദ്രനിൽ ഉള്ള ആ വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. ചൈനയുടെ ദൗത്യം ലക്ഷ്യം കാണുകയാണ്. ചന്ദ്രനിൽ നിന്നുള്ള രണ്ട് കിലോ പാറകളുമായി ചൈനീസ് കാപ്സ്യൂൾ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു, ചന്ദ്രനിൽ നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ചൈനീസ് പ്രദേശത്ത് തന്നെ ലാൻഡ് ചെയ്യുവാൻ ഒരുങ്ങുകയാണ്. ചൈനീസ് ബഹിരാകാശ ഗവേഷകരും ഒപ്പം ലോകവും ഈ ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ്.
ബഹിരാകാശ കാപ്സ്യൂൾ ഒരാഴ്ചയോളം ചന്ദ്രനെ പരിക്രമണം ചെയ്ത ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചത്. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ചന്ദ്രനിൽ നിന്ന് ഒരു പേടകം ഭൂമിയിലേക്ക് തിരികെ വരുന്നത് എന്ന കാര്യമാണ് ഏവരെയും ആവേശം കൊള്ളിക്കുന്നത്. ചാങ് 5 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് ഏകദേശം 22 മിനിറ്റ് നേരം നാല് എൻജിനുകൾ പ്രവർത്തിപ്പിച്ചു. ഇതോടെയാണ് ഭൂമിയിലേക്കുള്ള യാത്ര സാധ്യതമായതെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ വക്താവ് പറഞ്ഞു.
ചന്ദ്രനിൽ നിന്നെത്തുന്ന കാപ്സ്യൂൾ വടക്കൻ ചൈനയിൽ പാരച്യൂട്ട് വഴിയാണ് ലാൻഡ് ചെയ്യുക. 1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ 24 പേടകത്തിന് ശേഷം ആദ്യമായാണ് ചന്ദ്രനിൽ നിന്നൊരു പേടകം തിരികെ ഭൂമിയിലേക്ക് വസ്തുക്കളുമായി വരുന്നത്. ഒരുപക്ഷേ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ചും സൗരയൂഥത്തിലെ മറ്റ് വസ്തുക്കളുടെയും ഉൾക്കാഴ്ചകൾ മനസ്സിലാക്കാൻ ഇതുവഴി സാധിച്ചേക്കാം. ചന്ദ്രനിൽ നിന്നെത്തുന്ന സാംപിളുകൾ വിശകലനം ചെയ്യുന്നതിനായി ചൈനയിൽ പ്രത്യേകം ലാബുകൾ ഒരുക്കുന്നുണ്ട്. ലഭ്യമായ സാംപിളുകളിൽ ചിലത് മറ്റ് രാജ്യങ്ങളിലെ ഗവേഷകർക്കും ചൈന നല്‍കിയേക്കും. ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ ചൊവ്വയിലേക്കുള്ള യാത്ര ഉൾപ്പെടെയുള്ള നിരവധി സ്വപ്നങ്ങളുണ്ട്. 2022 ൽ തന്നെ ചൈന ഒരു ബഹിരാകാകാശ നിലയം നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിജയകരമായ ദൗത്യം ചൈന പൂർത്തീകരിക്കുന്നത് എന്നകാര്യം ശ്രദ്ധേയം. ഏതായാലും ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചന്ദ്രനിലെ ആ പാറക്കെട്ടുകളുടെ ദൃശ്യങ്ങൾ കാണുവാനും ആവേശം കൊള്ളുവാനും.
https://www.facebook.com/Malayalivartha
























