ഔദ്യോഗിക വസതിയിലേക്ക് സ്നേഹത്തോടെ ഡിന്നറിന് ക്ഷണം; അതിഥികളായ ദമ്പതികൾക്ക് ശീതളപാനീയം കൊടുത്തു; കുടിച്ച് അൽപസമയത്തിനകം ദമ്പതികളുടെ ബോധം പോയി; ഉണർന്നപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം ;പ്രതി ഒളിവിൽ

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്ത് മയക്കിയ ശേഷം ബലാല്‍സംഗം ചെയ്തതായി പരാതി. കരസേന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. റഷ്യന്‍ യുവതിയാണ് കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത് . പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവിൽ പോയി. കാന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത് . കേണല്‍ നീരജ് ഗെഹലോട്ട് യുപി സ്വദേശിയായ സുഹൃത്തിനെയും റഷ്യക്കാരിയായ ഭാര്യയെയും കാന്റിലെ ഔദ്യോഗിക വസതിയിലേക്ക് ഡിന്നറിന് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് ഈ മാസം 10 ന് ദമ്പ തികള്‍ ലഖ്‌നൗവില്‍ നിന്നും കാണ്‍പൂരിലെത്തി. കാണ്‍പൂരില്‍ ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വൈകീട്ടോടെ, ഇവര്‍ സുഹൃത്തായ കേണലിന്റെ ഔദ്യോഗിക ബംഗ്ലാവിലെത്തുകയും ചെയ്തു. കേണല്‍ ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി. പാനീയം കുടിച്ച ഉടന്‍ തന്നെ സുഹൃത്ത് ബോധം കെട്ടു . തുടര്‍ന്ന് നീരജ് ഗെഹലോട്ട് റഷ്യക്കാരിയായ യുവതിയെ ബലം പ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു . ഇതിനെ ചെറുക്കുകയും നിലവിളിക്കുകയും ചെയ്ത യുവതിയെ ഇയാള്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടെ യുവതിയും ബോധരഹിതയായി. തുടര്‍ന്ന് കേണല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇരുവരും കൂടി ശനിയാഴ്ച കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























