ജോലിക്കെന്നു പറഞ്ഞു ഭാര്യ പോയത് കാമുകനൊപ്പം ഹോട്ടല്‍ മുറിയിലേക്ക്; പിന്തുടര്ന്ന് ഭര്‍ത്താവ് ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ കണ്ടത് മറ്റൊന്ന്, മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന ഭാര്യയെ പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് പുറത്തിറക്കി
ജോലിക്കെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ഭാര്യ പോയത് കാമുകനൊപ്പം ഹോട്ടല്‍ മുറിയിലേക്ക്. സംശയം തോന്നി പിന്തുടര്ന്നു വന്ന ഭര്‍ത്താവ് ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ കണ്ടത് മറ്റൊന്ന്. ഹോട്ടലിലെ ബെഡ്റൂമിലെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന ഭാര്യയെ ഒടുവില്‍ പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് പുറത്തിക്കി.ഫിലിപൈന്സിലാണ് സംഭവം നടന്നത്. എണ്ണപ്പാടത്തെ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയിരുന്നത്. ഓഫീസില്‍ ഒരു അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് ഒരവധി ദിവസം ഭാര്യ പുറത്തിറങ്ങിയപ്പോഴാണ് ഭര്‍ത്താവിന് സംശയം തോന്നിയത്. ഭാര്യയുടെ ടാക്സിയെ പിന്തുടര്ന്നുവന്ന ഭര്‍ത്താവ് ഹോട്ടലിലേക്കാണ് എത്തിയത്.
തുടക്കത്തില്‍ ഹോട്ടല്‍ അധികാരികള്‍ കടത്തിവിട്ടില്ലെങ്കിലും പോലീസിന്റെ സഹായത്തോടെ ഭര്‍ത്താവ് മുറി കണ്ടെത്തുകയും ചെയ്തു. ഭാര്യയുടെ വസ്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. ഇവരെക്കണ്ട് മേല്‍ക്കൂരയിലെ പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭാര്യ. ഇതേതുടർന്ന് വനിതാ പോലീസ് വരാതെ നിലത്തിറങ്ങില്ലെന്ന് പറയുകയുണ്ടായി. അരമണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ. എന്നാൽ ഇരുവര്‍ക്കുമെതിരെ കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണ് ഭര്‍ത്താവ്. അതേസമയം ഫിലിപൈന്‍സില്‍ അവിഹിത ബന്ധം നിയമവിരുദ്ധമാണ്. കുറ്റക്കാരി എന്ന് കണ്ടെത്തിയാല്‍ യുവതിക്ക് ആറു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
https://www.facebook.com/Malayalivartha